പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധം അവസാനിപ്പിച്ച് ഒത്തുതീർപ്പാക്കാൻ മതപണ്ഡിതന്മാരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് പ്രതിരോധ മുന്നണി നേതാവ് അഹ്മദ് മസൂദ് ഞായറാഴ്ച പറഞ്ഞിരുന്നു. താലിബാനും ചെറുത്തുനിൽപ്പ് മുന്നണി പോരാളികളും ദിവസങ്ങളായി യുദ്ധം നടത്തുകയായിരുന്നു.
പഞ്ച്ഷീറിൽ താലിബാനെതിരെ പോരാടിയ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ (NRFA) അതിന്റെ മുഖ്യ വക്താവ് ഫഹീം ദഷ്ടി കൊല്ലപ്പെട്ടതായി ഞായറാഴ്ച സ്ഥിരീകരിച്ചു.