ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച അഭിനേതാക്കൾക്കും ഗായകർക്കുമുള്ള പുരസ്കാരകങ്ങളുടെ പ്രഖ്യാപനമാണ് പൂർത്തിയായത്.
മികച്ച മലയാളം നടൻ: മോഹൻലാൽ (ലൂസിഫർ)
മികച്ച മലയാളം നടി : മഞ്ജു വാര്യർ (ലൂസിഫർ)
മികച്ച തമിഴ് നടി : മഞ്ജു വാര്യർ (അസുരൻ)
മികച്ച തമിഴ് നടൻ : ധനുഷ് (അസുരൻ)
മികച്ച മലയാള ചിത്രം: ലൂസിഫർ
മികച്ച തമിഴ് ചിത്രം : കൈതി
മികച്ച ഛായാഗ്രാഹകൻ (മലയാളം) – സുദീപ് എളമൻ- അയ്യപ്പനും കോശിയും
മികച്ച ഛായാഗ്രാഹകൻ (തമിഴ്) – നികേത് ബൊമ്മിറെഡ്ഡി- ശൂററൈ പോട്ര്
മികച്ച ഗാനരചയിതാവ് (തെലുങ്ക്) – രാമജോഗയ്യ ശാസ്ത്രി-ആല വൈകുണ്ഠപുരംലോ
മികച്ച പിന്നണി ഗായിക (കന്നഡ) – ആദിതി സാഗർ-ഫ്രഞ്ച് ബിരിയാണി
മികച്ച പിന്നണി ഗായിക (മലയാളം) – നിത്യ മാമ്മൻ-സൂഫിയം സുജാതയും
മികച്ച പിന്നണി ഗായിക (തമിഴ്) – ബൃന്ദ ശിവകുമാർ-പൊൻമഗൾ വന്താൽ
അസുരൻ സംവിധാനം ചെയ്ത വെട്രിമാരൻ ആണ് മികച്ച തമിഴ് സംവിധായകൻ. മഹേഷ് ബാബു 2019 ലെ മഹർഷി എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് നടനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. സാമന്തയാണ് മികച്ച തെലുങ്ക് നടിക്കുള്ള പുരസ്കാരം നേടിയത്. ഓ ബേബി എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.