നടന്‍ റിസബാബ അന്തരിച്ചു

    കൊച്ചി: പ്രമുഖ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിസബാബ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടി. പിന്നീട് നിരവധി സിനിമകളിലും ടെലി സീരിയലുകളിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയകളികളുടെ പ്രിയ സിനിമാ താരങ്ങളില്‍ ഒരാളായി.