ഒരേ സമയം മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമയായ ‘ആയിഷ’ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. മഞ്ജു വാരിയരുടെ നാല്പത്തിമൂന്നാം ജന്മദിനം ആയ ഇന്ന് താരത്തിന്റെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രത്തിന്റ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ താരം ഷെയർ ചെയ്തത്. സംവിധായകനായ സഖറിയ ആണ് ചിത്രത്തിന്റെ നിർമാതാവ്.
സംവിധായകന്‍ സഖറിയയുടെ രണ്ടാമത്തെ നിര്‍മാണ സിനിമയാണ് ആയിഷ. മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ സിനിമയാകും ആയിഷയെന്ന് സകരിയ പറഞ്ഞു. ആമിര്‍ പള്ളിക്കലാണ് സംവിധാനം. ചിത്രത്തിന്‍റെ രചന ആഷിഫ് കക്കോടിയും സംഗീത സംവിധാനം എം ജയചന്ദ്രനും നിര്‍വ്വഹിക്കും.
സഹ നിര്‍മാതാക്കള്‍: ഷംസുദ്ദീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സകരിയ്യ വാവാട്
ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ
എഡിറ്റിംഗ്: അപ്പു എന്‍ ഭട്ടതിരി പ്രശാന്ത്
കലാ സംവിധാനം: മാധവ്
വസ്ത്രാലങ്കാരം: മസ്ഹര്‍ ഹംസ
ചമയം: റോണക്സ് സേവ്യര്‍
ശബ്ദ സംവിധാനം: ടോണി ബാബു
വരികള്‍: സുഹൈല്‍ കോയ, ബി.കെ ഹരിനാരായണന്‍