സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ പുറത്തിറക്കി. സ്കുളുകളിൽ ബയോബബിൾ സുരക്ഷ നടപ്പാക്കുമെന്നും ഒട്ടും ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തിൽ കുട്ടികളെ സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കരട് മാർഗരേഖയിൽ വ്യക്തമായി പറയുന്നു.
- സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം ഒഴിവാക്കും.
- സ്കൂളിന് സമീപത്തെ കടകളിൽ പോയി ഭക്ഷണം കഴിക്കാനുള്ള അനുവാദം കുട്ടികൾക്കില്ല.
- ഒരു ബെഞ്ചിൽ പരമാവധി രണ്ടുപേർ മാത്രം എന്ന നിലയിൽ കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കണം.
- രണ്ട് കുട്ടികളിൽ കൂടുതൽ ഓട്ടോയിൽ യാത്ര ചെയ്യാൻ പാടില്ല.