സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്http:// hscap. kerala.gov.in or http://admission. dge.kerala.gov.in. എന്നീ വെബ്‌സൈറ്റുകൾ വഴി അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

നാളെ രാവിലെ 9 മണി മുതൽ ഹയർ സെക്കൻഡറി പ്രവേശനം ആരംഭിക്കും. 10 മണിക്ക് വിഎച്ച്എസ്ഇ പ്രവേശനവും ആരംഭിക്കും. ഒക്ടോബർ ഒന്നോടു കൂടി പ്രവേശന നടപടികൾ അവസാനിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിൽ പ്രവേശനം ലഭിച്ച സ്‌കൂളിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം ഒക്ടോബർ ഒന്നിന് മുൻപ് ഹാജരാവേണ്ടതാണ്.

പ്രവേശനം ലഭിക്കുന്നതിന് സമർപ്പിച്ച സ്കൂളുകളുടെ ലിസ്റ്റിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാം ഓപ്ഷൻ കിട്ടിയവർ ഫീസ് അടച്ചു സ്ഥിര പ്രവേശനം നേടണം. മറ്റുള്ള വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാനാകും.

ഒന്നാം അലോട്ട്മെന്റ് പരിശോധിക്കുന്ന വിധം;

  • http://hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഹോം പേജിലെ ‘Candidate’s Login’ ഇൽ ക്ലിക്ക് ചെയ്യുക.
  • പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്സ്വേർഡ് , ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ‘login’ ക്ലിക്ക് ചെയ്യുക.
  • ‘Submit’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • Kerala Plus One First Allotment 2021 തുറന്നതിന് ശേഷം ആദ്യ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.