രാജ്യത്തെ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഈ കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ഡിജിസിഎ അംഗീകരിച്ച വിമാനങ്ങൾക്കും അന്താരാഷ്ട്ര ചരക്ക് വിമാനങ്ങൾക്കും സർവീസ് തുടരാവുന്നതാണ്. തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് വിമാനങ്ങൾ അനുവദിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.