ഹോം ലോൺ മുഴുവനും അടച്ചു തീർത്ത് കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. പ്രധാനമായും നാല് കാര്യങ്ങൾ ശ്രദ്ധിക്കണം. ഡോക്യൂമെന്റസ്, NOC, സിബിൽ റിപ്പോർട്ട്, ജനറൽ ലെയ്ൻ തുടങ്ങിയ വിവരങ്ങൾ ശ്രദ്ധിക്കണം.
1. LIST OF DOCUMENTS
ലോണെടുക്കുന്ന സമയത്ത് ബാങ്കിൽ സമർപ്പിച്ച രേഖകളുടെ ലിസ്റ്റ് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് ബാങ്കിൽ നിന്നും കൈപ്പറ്റിയ രേഖകളുമായി ഒത്തുനോക്കുക. എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. രേഖകൾക്ക് ഏതെങ്കിലും തരത്തിൽ നാശമോശമോ, രേഖകളിൽ പേജുകൾ കുറവോ ഉണ്ടെങ്കിൽ പരിഹരിക്കുവാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്നും ഓർക്കുക. സ്വയം പരിശോധിച്ചു ബോധ്യപ്പെടാതെ അക്‌നോളഡ്ജ്‌മെന്റ് (Acknowledgement) ഒപ്പിട്ടു നൽകരുത്.
2. NOC
വളരെ പ്രധാനപ്പെട്ട രേഖയായ NOC അല്ലെങ്കിൽ No DUES സർട്ടിഫിക്കറ്റ് കയ്യോടെ വാങ്ങുവാൻ മറക്കരുത്. ടി സർട്ടിഫിക്കറ്റിൽ നിങ്ങളെടുത്ത ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടോയെന്നു പരിശോധിക്കണം.
3. CIBIL
വളരെ പ്രധാനമായ കാര്യം. നിങ്ങൾ കുടിശ്ശിക ഇല്ലാതെ ലോൺ അടച്ചു തീർത്തുവെന്ന വിവരം ക്രെഡിറ്റ് റേറ്റിങ് ഏജൻസിയെ അറിയിച്ചോയെന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വേറൊരു ലോൺ ലഭിക്കാൻ ബുദ്ധിട്ടേണ്ടി വരും .(സാധാരണ 30 ദിവസം എടുക്കാറുണ്ട്)
4. GENERAL LIEN
സ്വത്തു വകകളുടെ മുകളിൽ ഏതെങ്കിലും തരത്തിലുള്ള പൊതു അവകാശം ബാങ്കിന് ഉണ്ടെങ്കിൽ അതൊഴിവാക്കി എടുക്കേണ്ടതാണ്.