എറണാകുളത്ത് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് പൂട്ടിച്ചു

അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻ്റർ പൂട്ടിച്ചു. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവർ നടത്തിയ റെയ്ഡിലാണ് നടപടി.

പരാതികൾ ലഭിച്ചതിനെ തടർന്ന് നടത്തിയ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. അതിനെത്തുടർന്നാണ് ഇന്ന് നടപടി സ്വീകരിച്ചത്. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്നും വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും കളക്ടർ അറിയിച്ചു.