നെഹ്‌റു ട്രോഫി വള്ളം കളി ഓർമകളുണർത്തി പ്രവാസി വള്ളം കളി

ഷാർജ: കോവിഡ് വ്യാപനം തുടരുന്നതിനാൽ നാട്ടിൽ നെഹ്‌റു ട്രോഫി വള്ളം കളി നടക്കാത്ത സാഹചര്യത്തിൽ ഓർമ്മകൾ ഉണർത്തി ഷാർജ അഖാൻ ലഗൂണിൽ പ്രദർശന നെഹ്‌റു ട്രോഫി വള്ളം കളി നടത്തി. കേരള സ്നേക് ബോട്ട് ക്ലബ് (കെഎസ്ബിസി) ദുബായിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വള്ളംകളിക്ക് ലോപ്പച്ചൻ ജോസഫ്, രാജേഷ് ജോൺ ആറ്റുമാലിൽ, സുബിൻ കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.

കെഎസ്ബിസി ദുബായ് തുഴഞ്ഞ നടുഭാഗം ഡ്രാഗൺ ബോട്ട് ചുണ്ടൻ ഒന്നാം സ്ഥാനവും പാഡിൽ ട്രൈബ് ബോട്ട് ക്ലബ്‌ ഷാർജ തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഡ്രാഗൺ ബോട്ട് രണ്ടാം സ്ഥാനവും നേടി.