ബംഗളൂര്: കര്‍ണാടകയില്‍ സ്കൂളുകള്‍ തുറന്നു. 9,10,11,12 ക്ലാസ്സുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പടിപടിയായി മറ്റ് ക്ലാസ്സുകളുടെയും പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകളുടെ പ്രവര്‍ത്തനം. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്കൂളിന്റെ പടി കയറുന്നത്. കര്‍ണാടകയില്‍നിന്നും കേള്‍ക്കുന്ന വാര്‍ത്തകളെ ഉറ്റുനോക്കുകയാണ് മറ്റ് സംസ്ഥാനങ്ങള്‍.