പി.എസ്.സി; എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബറിലേക്ക് മാറ്റി

ഒക്ടോബർ 23 ന് നടത്താനിരുന്ന എൽഡി ക്ലാർക്ക് പരീക്ഷയും ഒക്ടോബർ 30 ന് നടത്താനിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ബോട്ട് ലാസ്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും നവംബർ 20, 27 തീയതികളിലേക്ക് മാറ്റിയതായി പിഎസ്‌സി അറിയിച്ചു. പുനക്രമീകരണത്തിന്റെ ഭാഗമായാണു പരീക്ഷകൾ മാറ്റിയതെന്നാണ് പിഎസ്‌സി യുടെ വിശദീകരണം.