പ്ലസ്‌വണ്‍ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും: വീട്ടിലിരുന്ന് പരീക്ഷ എഴുതാം

തിരുവനന്തപുരം: വീട്ടിലിരുന്ന് എഴുതുന്നരീതിയില്‍ പ്ലസ്‌വണ്‍ മാതൃകാപരീക്ഷകള്‍ നാളെ ആരംഭിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് www.dhsekerala.gov.in എന്ന സൈറ്റില്‍നിന്നും ചോദ്യപേപ്പര്‍ ലഭിക്കും.

സെപ്റ്റംബര്‍ 6 മുതല്‍ പരീക്ഷ ആരംഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ്സ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.