കോവിഡിന്റെ അപകടകാരിയായി പുതിയ വകബേധം C.1.2 ദക്ഷിണാഫ്രിക്കയിൽ

കോവിഡ് വൈറസിന്റെ അപകടകരമായ പുതിയ വകഭേദം C.1.2 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണെന്നും വാക്സിന്റെ പ്രതിരോധത്തെ മറികടക്കുമെന്നും ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിതെന്നും ഗവേഷകർ വ്യക്തമാക്കി. അതീവ അപകടകരമായ കൊറോണ വൈറസിന്റെ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ ആദ്യം ഉടലെടുത്ത ഈ വൈറസിന്റെ സാന്നിധ്യം പിന്നീട് ന്യൂസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ ഇന്ത്യയിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ വകബേധത്തിന് കൂടുതൽ പരിവർത്തനം സംഭവിക്കുമെന്നും ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.