കോഴിക്കോട്: വ്യവസായം തുടങ്ങാനായി വ്യവസായ കേന്ദ്രത്തിലെത്തുന്ന എല്ലാവരെയും സംരംഭകരാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. മീറ്റ് ദി മിനിസ്റ്റർ പരിപാടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സർക്കാരിൻ്റെ നയം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചെറുകിട വ്യവസായങ്ങൾ ഇരട്ടിയിലധികമായി ഉയർന്നത് കേരളം കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപത്തിലൂടെ ഉത്തരവാദിത്ത വ്യവസായങ്ങൾ ഉയർന്നു വരും. വ്യവസായ വികസന കോർപ്പറേഷൻ മേഖല ഓഫീസ് കോഴിക്കോട് സ്ഥാപിക്കും. കെ സ്വിഫ്റ്റ് സംവിധാനം വ്യാപിപ്പിക്കുന്നതിനോടൊപ്പം റിന്യൂവൽ വ്യവസ്ഥകൾ പുനഃപരിശോധിക്കുമന്നും പരമാവധി വ്യവസായികളുമായി ചർച്ച ചെയ്ത് കേരളത്തിന് അനുയോജ്യമായ കൂടുതൽ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.