മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷ എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശമാനം മാര്‍ക്ക് നേടിയവര്‍ക്കോ, മുന്‍ വര്‍ഷത്തില്‍ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കോ അപേക്ഷിക്കാം.
ബാങ്ക് ടെസ്റ്റ് പരിശീലനത്തിന് ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കും പി.എസ്.സി പരിശീലനത്തിന് ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കും സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കും നേടിയവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ ആഗസ്റ്റ് 26 നകം മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം.