തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ലാപ്ടോപ്പുകളില് കേടുവന്നവ തിരിച്ചെടുക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
വിതരണത്തില്‍ കാലതാമസംവരുത്തിയ കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. കെ.എസ്.എഫ്.ഇവഴി വായ്പ എടുത്തവരില്‍നിന്ന് പിഴ പലിശ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാശ്രീ പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ്പുകളില് പലതും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികളില്‍ പലരും രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ് സംരംഭമായ കൊക്കോണിക്സിന്റെ 461 ലാപ്ടോപ്പുകള് മാറ്റിനല്‍കി.