തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വടക്കന്‍ കേരളത്തില്‍ പരക്കെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് ക്യാന്റീന് സമീപമുള്ള റോഡില്‍ മണ്ണിടിഞ്ഞുവീണു. ഇതോടെ മൂന്നാറിലേയ്ക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.
പാലക്കാട് ഭവാനിപ്പുഴ കവിഞ്ഞൊഴുകി. സൈലന്റ് വാലി മേഖലയിലും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.