തിരുവനന്തപുരം : ലോകമെമ്പാടുള്ളവര്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്യാഗത്തെയും സമര്‍പ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു.