സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2011 മുതൽ 2021 വരെ 106 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിൽ 2020 – 2021 ഇൽ മാത്രം 6 ആത്മഹത്യകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലത്തെ വിസ്മയ കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സ്ത്രീധന മരണങ്ങൾ നാടിന് അപമാനമാണ്, സ്ത്രീ സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.