പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. രാജന് (സി.പി.ഐ), റോഷി അഗസ്റ്റിന് (കേരള കോണ്‍ഗ്രസ് എം), കെ. കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന് (എന്‍.സി.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി. അബ്ദുറഹ്മാന് (എല്‍.ഡി.എഫ് സ്വത.), ജി.ആര്. അനില്‍ (സി.പി.ഐ), കെ.എന്‍. ബാലഗോപാല്‍ (സി.പി.എം), പ്രഫ. ആര്. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദന് മാസ്റ്റര്‍ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണന് (സി.പി.എം), പി. രാജീവ്, സജി ചെറിയാന്, വി. ശിവന് കുട്ടി, വി.എന്‍. വാസവന്, വീണ ജോര്‍ജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.