ആലപ്പുഴ : ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാർഡിൽ പ്രവര്‍ത്തനമാരംഭിച്ചു. നവീകരിച്ച ശാഖയിൽ ഉപഭോക്താക്കൾക്കു പ്രൈയോരിറ്റി ലോഞ്ച്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ,സ്വയം സേവന കിയോസ്കുകളും എടിഎം -സിഡിഎം സംവിധാനവും ഉൾപ്പെടുന്ന ഫെഡ് ഇ-സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്.
കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ആലപ്പുഴ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സൗമ്യ രാജ് പുതുക്കിയ ശാഖ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ആലപ്പുഴ റീജിയണൽ ഹെഡുമായ ബെറ്റി വർഗീസ് ഫെഡ് ഇ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്റും (II) ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ ആനന്ദകുമാർ ടി പ്രൈയോരിറ്റി ലോഞ്ച് ഉദ്ഘാടനം ചെയ്തു.ഫെഡറൽ ബാങ്ക് ജീവനക്കാരും , ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.