ജില്ലയിലെ കണ്ടെയ്ൻമെൻറ് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിൽ അധിക നിയന്ത്രണം

ജില്ലയിലെ കണ്ടെയ്ൻമെൻറ് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് (ഏപ്രിൽ 21 ) വൈകിട്ട് 6 മുതൽ പ്രാബല്യത്തിൽ വരും.
1) കണ്ടെയ്ൻമെൻറ് / മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിലേക്കുള്ള പ്രവേശനം പോലീസ് കർശനമായി നിയന്ത്രിക്കും.
2) പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല.
3) ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. രാത്രി ഒമ്പതു മണിവരെ ഭക്ഷണം പാഴ്സലായി നൽകാം.
4) ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കണ്ടെയ്ൻമെൻറ് സോണിൽ നിരോധിച്ചു.
5) ആരാധനാലയങ്ങളിൽ
മതപരമായ ചടങ്ങുകൾ പൊതു ജനങ്ങൾ കൂട്ടം കൂടാതെ നടത്താം. പള്ളികളിൽ റംസാൻ നോമ്പ് തുറയുമായി ബന്ധപ്പെട്ട പ്രാർത്ഥന നടത്താം. എന്നാൽ സമൂഹ നോമ്പുതുറ അനുവദനീയമല്ല.
6) അവശ്യവസ്തു വിൽപ്പനശാലകൾ മാത്രം തുറന്നു പ്രവർത്തിക്കേണ്ടതാണ്.
7) വിവാഹ ആവശ്യങ്ങൾക്ക് കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇരുപതു പേരും മരണാനന്തര ചടങ്ങുകളിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ പത്തു പേരും മാത്രമേ പങ്കെടുക്കാവൂ.
8) മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാത്രി 7. 30 വരെ മാത്രമേ പ്രവർത്തിക്കാവൂ.