ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലുള്ള തെലുങ്കുചിത്രത്തിലാണ് ദുല്‍ഖര്‍ സൽമാൻ ലെഫ്റ്റനന്റ് റാം ആയെത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്റെ സൂചനയായി കശ്മീരില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥയാണ് ചിത്രം പറയുന്നത്.
രാമനവമി ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ വീഡിയോ പുറത്ത് വിട്ടത്. കശ്മീരിന്റെ പശ്ചാത്തലത്തില്‍ 1964 കാലഘട്ടത്തിൽ നടക്കുന്ന മനോഹരമായ ഒരു പ്രണയകഥ പറയുന്ന സിനിമയാണിത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.