പോളിംഗ് ദിവസത്തിന് മുൻപുള്ള 72 മണിക്കൂർ ബൈക്ക് റാലികളും നിരോധിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ‘കൊട്ടിക്കലാശം’ ഇത്തവണ നിരോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായും വലിയ തോതിലുള്ള ആൾക്കൂട്ടം പരമാവധി നിരുത്സാഹപ്പെടുത്തുന്നതിനായും നമുക്ക് ചില നിയന്ത്രണങ്ങൾ കൂടിയേ തീരൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പൂർണ്ണമായും ഉൾക്കൊണ്ട് കൊട്ടിക്കലാശം ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ശ്രദ്ധിക്കണം.