എറണാകുളം ജില്ലയിൽ മൊബൈൽ വാക്‌സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു

60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ  നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിലെ ആറു ലക്ഷം വരുന്ന 60 വയസിനു മുകളിലുള്ളവരിൽ ഒരു ലക്ഷം ആളുകൾ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചു. ഒരു മാസത്തിനുള്ളിൽ ആറു ലക്ഷം പേർക്കും വാക്സിൻ എടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലയിൽ അഞ്ച് മൊബൈൽ ടീം ആണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ഒരു ടീമിൽ ഡോക്ടർ , നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുണ്ടാകും. ആരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത് .

ആദ്യ ഘട്ടം, മുഴുവൻ കെയർ ഹോമുകളിലെയും 60 വയസ്സ് കഴിഞ്ഞ അന്തേവാസികൾക്കാണ് വാക്സിനേഷൻ നൽകുന്നത്. തുടർന്ന് റസീഡൻസ് അസോസിഷൻ, മറ്റു സന്നദ്ധ സംഘടനകളുടെ സഹകണത്തോടെ  ജില്ലയിൽ ഉടനീളം വാക്സിനേഷൻ നടത്തും. ജില്ലയിൽ മുഴുവൻ പേർക്കും വാക്സിനേഷൻ ലഭിക്കുന്നതിനുള്ള  എല്ലാ സജീകരണങ്ങളും ജില്ല ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.