മഞ്ജു വാര്യര്‍ - സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്നോ – ഹൊറര്‍ സിനിമയാണിത്. ഫിക്ഷന്‍ ഹൊററിന്‍റെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. ആധുനിക ശാസ്ത്രവും ടെക്നോളജിയും ഭയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പ്രത്യേക വിഭാഗം സിനിമകളെയാണ് ടെക്‌നോ ഹൊറർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് സിനിമാ പ്രവര്‍ത്തകരാണ് ഈ വിഭാഗം സിനിമകള്‍ എടുത്തിട്ടുള്ളത്.
പതിവ് ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ പ്രേതബാധയുള്ള വീടോ മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ചതുർമുഖം ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ജിസ്സ് ടോംസ് മൂവീസിന്‍റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്. ചിത്തരത്തിന്റെ പ്രധാന ഹൈലൈറ്റ് മഞ്ജു വാര്യരുടെ ആക്ഷന്‍ രംഗങ്ങളാണ്.