സൗദിയില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളുടെ വിലക്ക് തുടരും

സൗദിയിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള വിമാനങ്ങളുടെ വിലക്ക് തുടരും. ഇന്ത്യയ്ക്ക് പുറമെ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളും നേരത്തെ മുതല്‍ സമാന വിലക്ക് നേരിടുന്നുണ്ട്.

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്കുള്ള അതേ വിലക്ക് തന്നെയാണ് ഇന്ത്യയും നേരിടുന്നത്. നിലവില്‍ ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ക്ക് സൗദിയില്‍ എത്തണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് ഫലം ഹാജരാക്കണം.