കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്ക് പൂർണ്ണമായി നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൗദി എയർലൈൻസ്. മാർച്ച് 31 ന് രാജ്യാന്തര യാത്രാവിലക്ക് നീക്കുമെന്നാണ് തീരുമാനം. യാത്രാവിലക്ക് പൂർണ്ണമായും നീക്കുന്ന ദിവസം മുതൽ തന്നെ സർവീസുകൾ പുനരാരംഭിക്കും.
ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും, സർവീസ് ഷെഡ്യൂളുകളും എയർലൈൻസിന്റെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് സർവീസ് ഷെഡ്യൂൾ നിശ്ചയിക്കുക.