കൊവിഡ് വാക്‌സിന്‍ ഇനി ഭാരത് ബയോടെക് നിര്‍മ്മിക്കും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ഭാരത് ബയോടെക്കിന് അനുമതി. ഡി.സി.ജി.ഐ ആണ് കമ്പനിക്ക് ലൈസന്‍സ് നല്‍കി ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രെയല്‍ റണ്‍ വിജയകരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുന്ന വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് എതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.