തിരുവനന്തപുരം : ക്രിസ്മസ്സിനോട് അനുബന്ധിച്ച് വിലക്കുറവിന്റെ വിപണനകേന്ദ്രമാകാനൊരുങ്ങി സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ 2020. ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് നിലവില്‍ പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഒരു കുറവും വരുത്താതെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ക്രിസ്മസ് ഫെയറായി പ്രവര്‍ത്തിക്കും. എല്ലാവര്ക്കും അമിതവില നല്‍കാതെ നല്ല സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഈ ചന്തകളുടെ ലക്ഷ്യം. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം ചന്തകളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.