സൗദി അതിര്‍ത്തി ഒരാഴ്ചകൂടി അടച്ചിടും

സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടുമെന്ന് അധികൃതര്‍. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സര്‍വീസുകള്‍ക്കും തുടങ്ങാനായേക്കും. രാജ്യത്ത് ഇതുവരെ ജനിതകമാറ്റം സംഭവിച്ച കോവിഡുകള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആര്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ട്. ഇതിനായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കര്‍ശന പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിന്‍വലിക്കും.