രാജ്യത്ത് കോവിഡ് വാക്‌സിന്‍ അപേക്ഷകള്‍ ഇന്ന് പരിശോധിക്കും

ഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് ലഭിച്ച കോവിഡ് വാക്‌സിന്‍ അപേക്ഷകള്‍ ഉടന്‍ പരിശോധിക്കും. ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക. കോവാക്‌സിന്‍, കോവിഷീല്‍ഡ്, ഫൈസര്‍ എന്നിവയാണ് അടിയന്തര അനുമതി തേടിയിട്ടുള്ളത്.

അതേസമയം കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന് ലോക രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുത്, വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ വ്യക്തമാക്കി.

വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്‌സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്‌സിന്‍ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാന്‍ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നുംതന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.