കാക്കിയിട്ട് വരുമെന്ന് പറഞ്ഞമകൻ വെള്ളപുതച്ചു വീട്ടിൽ എത്തിയത്തിന്റെ നടുക്കം മാറിയിട്ടില്ല ഇന്നും തിരുവനന്തപുരത്തെ അനുവിന്റെ വീട്ടിൽ. രാത്രി വൈകുവോളം ഉറക്കമളച്ചിരുന്നു പഠിച്ചു സിവിൽ exercise പരീക്ഷയിൽ 77-ആം റാങ്കിൽ എത്തിയപ്പോൾ സർക്കാർ ജോലി എന്ന തന്റെ സ്വപ്നത്തിൽ എത്തിചേർന്നു എന്നു ഒരു നിമിഷം ആഹ്ലാദിച്ചിരിക്കും ആ 28 വയസുകാരൻ.
PSC പരീക്ഷകേന്ദ്രങ്ങൾ കൂണുപോലെ വളർന്നിരിക്കുന്ന ഈ കേരളത്തിൽ അഭ്യാസ്ഥവിദ്യരായ ഒരു കൂട്ടം യുവതി യുവാക്കളുടെ കണ്ണീരിൽ കുതിർന്ന വേദനിപ്പിക്കുന്ന യഥാർത്യം ആയി മാറുകയാണ് ഇന്ന് ഓരോ PSC പരീക്ഷകളും. രാജ്യത്തിനുപുറത്തേക്കോ, ബഹുരാഷ്ട്ര കമ്പനികകളിലേക്കോ ജോലി തേടി പോകാൻ കഴിയാത്ത സാമ്പത്തികമായി പിന്നോക്കവസ്തയിൽ നിൽക്കുന്നവരാണ് psc പരീക്ഷക്ക് അപേക്ഷിക്കുന്നതും കാത്തിരിക്കുന്നതും ആയ ബഹുഭൂരിപക്ഷം ആളുകളും.
കേരളത്തോളം പഴക്കമുള്ള കേരള പബ്ലിക് സർവീസ് കമ്മിഷൻ ഇപ്പോൾ പല സ്വകാര്യ consultancy മാരുടെയും ആരാച്ചാർ ആയി മാറുമ്പോൾ സർക്കാർ ജോലി സ്വപ്നം കണ്ട് പത്തും 15-ഉം വർഷങ്ങൾ പഠിക്കുന്ന ഒരുകൂട്ടം ആളുകളുടെ പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പിനെയാണ് ഇത് ബാധിക്കുന്നത്. സവിശേഷമായ അധികാരം പ്രയോഗിച്ചു പിൻവാതിൽ പ്രവേശനത്തിലൂടെ മരുമക്കളെയും, കൊച്ചച്ചന്മാരെയും എല്ലാം ജോലിയിൽ സ്ഥിരപ്പെടുത്തുമ്പോൾ ഇതിലൂടെ ഇഞ്ചിഞ്ചായി സ്വയം എരിഞ്ഞു തീരുന്ന ഉദ്യോഗാർഥികളുടെ വികാരം മനസിലാക്കാൻ ഈ കമ്മിഷൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് തിരുവനന്തപുരത്തെ ആ ചെറുപ്പക്കാരൻ.
ഭരണപക്ഷമോ, പ്രതിപക്ഷമോ ഒന്ന് ആഞ്ഞുതുമ്മിയാൽ അതിനെല്ലാം ജുഡീഷണൽ കമ്മീഷനെയും മറ്റു അന്യോഷണ പഠന സംഗത്തെയെല്ലാം വയ്ക്കുന്ന കേരളത്തിൽ psc സ്ഥാപനങ്ങളിൽ മാസങ്ങളോളം പഠിച്ചു ഒടുവിൽ വെറും കഴുതകൾ ആകുന്ന ഈ കേരളത്തിലെ ഉദ്യോഗാർത്ഥികളെകുറിച്ചു പഠിക്കാനും പരിഹാരം കാണാനും കമ്മീഷനുകളും പഠനസംവിധാനങ്ങളും വരണം.
കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന നിലപാട് സ്വീകരിക്കുന്നവർ ഒന്ന് മറക്കരുത് കേരള psc എന്നത് ഏകാതിവാദികൾ ഭരിക്കുന്ന ഒരു പ്രസ്ഥാനം അല്ല. Psc-യും സർക്കാരും ഒരുകൂട്ടം ജോലി തേടുന്ന ഉദ്യോഗാർത്ഥികളുടെ വികാരത്തെ ഇനിയും മാനിച്ചില്ലങ്കിൽ ഇത്തരം സാഹചര്യത്തിൽ ഇനിയും ഒരുപാട് ആത്മഹത്യകൾ കേരളത്തിൽ നാമിനിയും കാണേണ്ടി വരും.