ലോക്കഡൗണിൽ പൊലിയുന്ന ജീവിതങ്ങൾ

ജീവന്റെ സംരക്ഷണത്തിനായി വീട്ടിലിരിക്കുന്ന നാം ഇതേ സമയം ജീവിതത്തെ തന്നെ ഇല്ലാതാക്കുന്നവരെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഉണ്ട്, അതും നൂറുശതമാനം സാക്ഷരത എന്നു ഉറക്കെ വിളിച്ചു പറയുന്ന നമ്മുടെ ഈ കേരളത്തിൽ തന്നെ.
2020 മാർച്ച് 22-നു  ആരംഭിച്ച ലോക്കഡോൺ ഇന്ന് ജൂലൈയിൽ എത്തി നിൽക്കുമ്പോൾ 70-ഓളം  ആത്മഹത്യ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 66 എണ്ണം 18 വയസിൽ താഴെമാത്രം പ്രായമുള്ള  സ്കൂൾ വിദ്യാർത്ഥികൾ.
വിദ്യാഭ്യാസം ഒരിക്കലും ആത്മഹത്യയിൽ നിന്നും നമ്മെ പിന്തിരിപ്പിക്കില്ല എന്ന് പറയുവാൻ ആകില്ല, അങ്ങനെ ആയിരുന്നെങ്കിൽ ഡൽഹി കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ  ഒന്നാം സ്ഥാനബിരുദക്കാരൻ ആയ പ്രമുഖ ഹിന്ദി താരം സുഷാന്ത് സിംഗ് രാജ്പുത് ഇപ്പോൾ നമ്മെ വിട്ടുപോകില്ലായിരുന്നു.
ഒറ്റക്കാകുമ്പോൾ മനസിനെ വീർപ്പുമുട്ടിക്കുന്ന വിഷയങ്ങൾ വിഷാദത്തിലേക്കും, പിന്നീടത് ആത്മഹത്യയിലേക്കും വഴിവെക്കുന്നു. തുടർച്ചയായ വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ചു പഠിച്ച സീനിയർ IPS ഓഫീസർ ആർ.ശ്രീലേഖ പറയുന്നത് ഇങ്ങനെ, സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത ഈ  സാഹചര്യത്തിൽ തങ്ങളുടെ വിദ്യാഭാസത്തെയും,ഭാവിയെയുംക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ഉത്കണ്ഠ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുന്നു എന്നാണ് .
തുറന്നു സംസാരിക്കുക,മനസിലെ വിഷമങ്ങൾ തുറന്നു പറയുക വിഷാദത്തിനടിമയാകുമെന്നുള്ള വ്യക്തിയെ അതിൽ നിന്ന് കൈപിടിച്ചുയർത്താൻ ആ ഒരു നിമിഷം മതിയായേക്കാം.

#news_initiative_with_google