കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എറണാകുളത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തീരുമാനമായി.
ഇത്തരത്തിൽ സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കു ചികിത്സ സൗകര്യം ഒരുക്കാൻ ജനങ്ങളുടെ സഹായം തേടുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മടക്കാവുന്ന കട്ടിലുകൾ,എക്സ്റ്റൻഷൻ ബോർഡുകൾ, കിടക്ക,ബെഡ് ഷീറ്റ്, തലയണ, സർജിക്കൽ മാസ്ക്, PPE കിറ്റ്, ആംബുലൻസ് തുടങ്ങിയവയും രോഗികൾക്കാവശ്യമായ സ്റ്റീൽ പാത്രങ്ങൾ,ഗ്ലാസ്സുകൾ,സ്പൂണുകൾ,
സർവ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, താലൂക്ക് തലത്തിലുള്ള തഹസിൽദാർമാർ എന്നിവരെയാണ് ജില്ലാ ഭരണകൂടം ഇതിനായി ചുമതല ഏർപെടുത്തിയിരിക്കുന്നത്. ചികിത്സാകേന്ദ്രങ്ങളിലേക്കു സഹായമെത്തിക്കുവാൻ സന്നദ്ധരായവർ കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിലെ ജില്ലാ തല സംഭരണകേന്ദ്രത്തിലേക്കും, താലൂക് ആസ്ഥാനങ്ങളിൽ ഉടൻ തുറന്നുപ്രവർത്തിക്കാൻ പോകുന്ന കേന്ദ്രങ്ങളിലേക്കുമാണ് സഹായം എത്തിക്കേണ്ടത്.
ഇത്തരത്തിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക് സഹായം എത്തിക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിശദവിവരങ്ങൾ അറിയുന്നതിനായി സർവ്വേ ഡെപ്യൂട്ടി ഡയറക്ടറിന്റെ നമ്പറായ 9605319908-ലേക്കോ, കണയന്നൂർ (9447407655), കൊച്ചി(9447068371), പറവൂർ(9447069370), ആലുവ(9446508052), കുന്നത്തുനാട്(9447078371), കോതമംഗലം(9447096371), മൂവാറ്റുപുഴ(9447018371) എന്നിവടങ്ങളിലെ തഹസിൽദാർമാരുമായോ ബന്ധപെടുക.