കൊച്ചി: പ്രസിദ്ധമായ പന്ത്രണ്ട് ഐടിസി സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള ഷെഫുമാര്‍ അവതരിപ്പിക്കുന്ന പാചകപരിപാടിയായ 5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍സ് പാചക പരിപാടിക്ക് ഹോട്ട്‌സ്റ്റാര്‍, സ്റ്റാര്‍ നെറ്റ് വര്‍ക്കിലെ 33 ചാനലുകള്‍ തുടക്കം കുറിച്ചു. മെയ് 23-ന് ആരംഭിച്ച ഷോ തുടര്‍ന്നുള്ള ആറ് വാരാന്ത്യങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടും. എല്ലാ ശനിയും ഞായറും രാവിലെ 11-നാണ് സംപ്രേഷണ സമയം. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ 7 ഭാഷകളിലും പരിപാടി ലഭ്യമാകും.
ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നുള്ള പാചകപരീക്ഷണങ്ങള്‍ ഏറെ വര്‍ധിച്ചതു കണക്കിലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആധികാരിക വിഭവങ്ങളുമായി ഐടിസിയുടെ ഷെഫുമാര്‍ എത്തുന്നത്.
രാജസ്ഥാനി ബഫ്‌ലാ ബാതി, കൊങ്കണി ദോഡക് ദോശ, ബംഗാളി ചനാര്‍ പയേഷ്, പൊട്ടളര്‍ ഡോര്‍മ തുടങ്ങിയ പ്രസിദ്ധമായ പരമ്പരാഗത വിഭവങ്ങള്‍, ആഷിര്‍വാദ് മള്‍ട്ടി മില്ലറ്റ് പിസ്സ, സമ്മര്‍ അമരാന്ത് കിംഗിനോടും കിംഗ് ഓയ്സ്റ്റര്‍ മഷ്‌റൂമിനോടുമൊപ്പം യിപ്പി ട്രൈകളര്‍ പാസ്ത മസാല, സല്‍സയോടും മാംഗോ ഡിപ്പിനോടൊപ്പവുമുള്ള മാഡ് ആംഗിള്‍സ് നാചോ, ബി-നാച്വറല്‍ ആംപാപ്പട്, ഗുര്‍ കുല്‍ഫി കാന്‍ഡി, ഡാര്‍ക്ക് ഫാന്റസി ഷെയ്ക്ക് തുടങ്ങിയ ആധുനിക വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പരിപാടിയാണ് 5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍സ്.
ഇങ്ങനെ രാജ്യത്തിന്റെ തനത് പാചക പാരമ്പര്യത്തിന്റെ ഭാഗമായ രാജസ്ഥാനിലെ രാജകീയ അടുക്കളകള്‍ മുതല്‍ കൊല്‍ക്കത്തയുടെ മധുരപലഹാര കേന്ദ്രങ്ങള്‍ വരെയുള്ള പൗരസ്ത്യ പാചകകലയുടെ വൈവിധ്യങ്ങള്‍ക്കൊപ്പം ആശിര്‍വാദ്, യിപ്പി, സണ്‍ഫീസ്റ്റ്, ബി-നാച്വറല്‍ തുടങ്ങിയ ഐടിസിയുടെ വിശിഷ്ടങ്ങളായ ഭക്ഷ്യോല്‍പ്പന്നങ്ങളുള്‍പ്പെട്ട ചേരുവകളുമായെത്തുന്ന സമകാലിക വിഭവങ്ങളും പരിപാടിയുടെ ഭാഗമാകും. ഐടിസിയുടെ നക്ഷത്ര ഷെഫിനു പുറമെ ഓരോ എപ്പിസോഡിലും ഒരു അതിഥി ഷെഫും പങ്കെടുക്കുന്ന പ്രശസ്തനായ ധീരജ് ജുനെജയാണ്.
ഏറ്റവും പുതിയ ബിഎആര്‍സി ഡാറ്റ അനുസരിച്ച്, പുതിയ പരിപാടികള്‍ ലഭ്യമല്ലാതിരുന്നിട്ടു കൂടി കോവിഡിനു മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം ഇപ്പാള്‍ 24% വര്‍ധിച്ചിട്ടുണ്ട്. കൂടാതെ, പുറത്തിറങ്ങുവാനുള്ള നിയന്ത്രണങ്ങളും ഭക്ഷണ ശുചിത്വത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങളും പാചകം പഠിക്കുവാനുള്ള സ്വതസിദ്ധമായ ആഗ്രഹവുമായി കൂടിച്ചേര്‍ന്നപ്പോള്‍, ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഡാറ്റ പ്രകാരം, പാചകരീതികളുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ യൂട്യൂബില്‍ 20% വര്‍ധിച്ചതായാണ് കണക്കുകള്‍.
ലോകമെമ്പാടുമുള്ള ഓരോരുത്തരുമായും സംബന്ധപ്പെട്ട ഒരു സാര്‍വത്രിക ഭാഷയാണ് ഭക്ഷണത്തിന്റേതെന്നും പുറത്ത് പോകുവാന്‍ കഴിയാതെ വീട്ടിനകത്ത് തന്നെ ഇരിക്കുന്നവര്‍ക്ക് പാചകം ചെയ്യാന്‍ കഴിയുന്ന വ്യത്യസ്ത പാചകക്കുറിപ്പുകള്‍ എത്തിക്കുവാനുള്ള തങ്ങളുടെ എളിയ ശ്രമമാണ് ഈ അറിവ് പങ്കിടലെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഐടിസി ഹോട്ടല്‍സ് വക്താവ് പറഞ്ഞു.
ആളുകള്‍ ടെലിവിഷന് മുമ്പില്‍ മുമ്പത്തേക്കാളും കൂടുതല്‍ സമയം ചെലവഴിക്കുകയും അനുദിനം പുതിയ ഉള്ളടക്കം തേടുകയും ചെയ്യുന്ന ഈ വര്‍ത്തമാന കാലയളവില്‍ അവര്‍ക്ക് വേണ്ടി പുതിയതും പ്രസക്തവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് പ്രസക്തമാണെന്ന് ഐടിസി ഫുഡ്‌സ് വക്താവ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകള്‍ ഡൈന്‍-ഇന്നുകളില്‍ നിന്നും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലേക്ക് തിരിയുന്നു, ആ മാറ്റത്തിന് അവര്‍ വിധേയരാകുമ്പോള്‍, ഒന്നുകില്‍ അവരില്‍ തന്നെയുള്ള പാചകവിദഗ്ധനെ തിരയുകയോ അല്ലെങ്കില്‍ പുതിയ ഒരു വിഭവം അല്ലെങ്കില്‍ പാചകരീതി പരീക്ഷിക്കുകയോ അതുമല്ലെങ്കില്‍ ഒരു പുതിയ തയ്യാറാക്കല്‍ ശൈലി പഠിക്കുകയോ ചെയ്യുകയാണ്. ‘ഈ വേദി, 5 സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്പെഷ്യല്‍, തയ്യാറാക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍, ഇത് ഓരോ ഇന്ത്യന്‍ അടുക്കളയിലേക്കും എത്തിച്ചേരണമെന്നും ഞങ്ങളുടെ പാചകക്കാരുടെ അറിവും വൈദഗ്ധ്യവും പ്രേക്ഷകരുമായി പങ്കിടുകയും അവരുടെ ഡിന്നര്‍ ടേബിളില്‍ കാലം അംഗീകരിച്ചിട്ടുള്ളതും സമകാലികവുമായ വിഭവങ്ങള്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യണമെന്നുമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്,’ ഐടിസി ഫുഡ്‌സ് വക്താവ് പറഞ്ഞു,
തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികള്‍ മനസ്സിലാക്കാനാവുന്നതിലും അവയ്ക്കിണിങ്ങുന്ന പരിപാടികള്‍ നിര്‍മിക്കാനാവുന്നതിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സ്റ്റാര്‍ ഇന്ത്യാ നെറ്റ് വര്‍ക്ക് വക്താവ് പറഞ്ഞു. ‘എല്ലാവരും വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്റ്റാര്‍ പ്ലസില്‍ ഇത്തരമൊരു പരിപാടി ആരംഭിക്കാനായതിലും ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ കുക്കിംഗ് ഷോയിലൂടെ ഞങ്ങളുടെ പ്രേക്ഷകരുടെ അടുക്കളകളെല്ലാം പഞ്ചനക്ഷത്ര അടുക്കളകളാക്കാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.