കോവിഡ് ബാധിച്ചവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ല എന്ന് എവിടേയും പറഞ്ഞിട്ടില്ല.

രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒന്നിച്ചു കൊണ്ടുവരുന്നതിലെ അപകടമാണ് സർക്കാർ ചൂണ്ടിക്കാണിച്ചത്.

രോഗമുളളവരെ പ്രത്യേകമായി എത്തിക്കണം. അങ്ങനെ വരുന്നവർക്ക് ചികിത്സ ഒരുക്കാൻ സർക്കാർ തയ്യാറാണ്.

പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്.

പിണറായി വിജയൻ
മുഖ്യമന്ത്രി

#news_initiative_with_google