ചെറിയ കടകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രമല്ല, പല ചരക്ക് കടകളും മറ്റ് സാധനങ്ങൾ ലഭിക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കാം.
കടകളിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എന്നാൽ ഷോപ്പിങ് മാളുകൾ തുറക്കാൻ അനുമതിയില്ല. ഹോട്ട്സ്പോട്ട് മേഖലകളിലെ കടകൾക്കും ഈ ഇളവുകൾ ബാധകമല്ല.
നഗരസഭാ, കോർപറേഷൻ പരിധിക്ക് പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ ഇതിൽ ഉൾപ്പെടില്ല. അവ തുറക്കാൻ അനുമതിയില്ല.
നഗരസഭാ, കോർപറേഷൻ പരിധിയിൽ വരുന്ന കോർപറേഷൻ ഷോപ്സ് ആൻഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ കമ്പോളങ്ങൾക്കും മൾട്ടി ബ്രാൻഡ് സിംഗിൾ ബ്രാൻഡ് മാളുകൾക്കും പ്രവർത്തനാനുമതി ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.