ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ നടപ്പിലാകും. കൊവിഡ് ഹോട്ട്സ്പോട്ടുകളിലെ ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
1. കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ, സംസ്ഥാന – കേന്ദ്ര ഭരണ സ്ഥാപനങ്ങൾ അവയുടെ സ്വയംഭരണാധികാര സ്ഥാപനങ്ങൾ, നഗരസഭ തുടങ്ങിയവ അടഞ്ഞു കിടക്കും
അടച്ചിടലിൽ നിന്ന് ഒഴിവാക്കിയവ:
a) രാജ്യ രക്ഷാസേന, കേന്ദ്ര – സംസ്ഥാന പോലീസ് സേന, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസുകൾ
b) റിസർവ് ബാങ്ക്, ആർബിഐ ക്രമീകരിക്കപ്പെട്ട പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയവ കുറഞ്ഞ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം
c) പെട്രോൾ പമ്പ്, ഇലക്ട്രിസിറ്റി, പോസ്റ്റോഫീസ്, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കൾ ലഭ്യമാകുന്ന ഇടങ്ങൾ തുറന്നു പ്രവർത്തിക്കും
d) ദുരിതാശ്വാസ സമിതി, ജനാരോഗ്യ പ്രവർത്തനങ്ങൾ, ജലഗതാഗതം മുന്നറിയിപ്പ് കേന്ദ്രങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, ജയിൽ, സാമൂഹിക ക്ഷേമ കാര്യ വകുപ്പ്
e) വന സംരക്ഷണ വകുപ്പ്, മൃഗശാലകൾ, നഴ്സറി
2. റേഷൻ കടകൾ, ആവശ്യവസ്തുക്കൾ ലഭ്യമാകുന്ന കടകൾ തുടങ്ങിയവ ഒഴികെയുള്ള വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന് പ്രോത്സാഹിപ്പിക്കും. ബാങ്ക്, ഇൻഷുറൻസ് ഓഫീസ്, എടിഎം, ബാങ്കുകളെ പിന്തുണക്കുന്ന ഐടി സ്ഥാപനങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കും. കാർഷിക മേഖലകളിലുള്ളവർക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണ്.
3. തേയില തോട്ടങ്ങൾ 50 ശതമാനം തൊഴിലാളികളെ ഉൾപ്പെടുത്തി തുറന്ന് പ്രവർത്തിക്കാൻ അനുമതി. അവശ്യവസ്തുക്കളുടെ ഉൽപാദന വിതരണ കേന്ദ്രങ്ങൾ ഒഴികെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും.
4. റോഡ്, വ്യോമ, റെയിൽ ഗതാഗതങ്ങൾ പ്രവർത്തിക്കില്ല. സംസ്ഥാനങ്ങളിൽ നിലവിൽ ഉള്ള നിയന്ത്രിത യാത്ര അനുമതി തുടരും.
5. ലോക്ക് ഡൗൺ മൂലം സ്വദേശത്ത് പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും അതിഥി തൊഴിലാളികളെയും പാർപ്പിക്കുന്നതിനുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ ഒഴികെയുള്ള ആദിത്യ സേവനങ്ങൾ ഒന്നും പ്രവർത്തിക്കില്ല.
6. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും
7. ആരാധനാലയങ്ങൾ തുറക്കരുത്. പൊതു ആരാധന നടത്താൻ പാടില്ലെന്ന് നിർദേശം
8. ശവ സംസ്കാര ചടങ്ങുകൾക്ക് 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല