സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം 16 ലേക്ക് മാറ്റി. കേന്ദ്രത്തിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ നാളെ പുറത്ത് വന്നതിനു ശേഷം മാത്രമേ സംസ്ഥാനത്ത് വരുത്തേണ്ട ഇളവുകളിൽ തീരുമാനം എടുക്കുകയുള്ളു. കേന്ദ്രത്തിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. അതിനു ശേഷം വരുന്ന 19 ദിവസം കേരളത്തിലെ ലോക്ക് ഡൗൺ എങ്ങനെ വേണം എന്ന് തീരുമാനിക്കും.
ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. കേരളത്തിലെ രോഗ വ്യാപനം ജില്ലാതലത്തിൽ വിലയിരുത്തി സർക്കാർ ഉചിതമായ തീരുമാനം എടുക്കും. കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ ചില മേഖലകളിൽ ഇളവുകൾ നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
കേരളത്തിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവും രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനയും ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും ഹോട്ട് സ്പോട്ടുകളിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരും. കൃഷി ഉൾപ്പെടെ ചില മേഖലകളില്‍ നിയന്ത്രിതമായി ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.