Sukesh Das, sukesh@janapriyam.com, linkedin.com/in/sukeshdas
Accel, Bessemer Venture Partners, Chiratae Ventures, Kalaari Capital, Lightspeed, Matrix Partners India, Nexus Venture Partners, Omidyar Network India, SAIF Partners, Sequoia Capital India തുടങ്ങിയ നിക്ഷേപകരാണ് ഒരു തുറന്ന കത്തിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് ഇത് പറയുന്നത്. മോശം സാഹചര്യം നേരിടാൻ തയ്യാറെടുക്കുക. സാഹചര്യങ്ങൾ പെട്ടെന്നു മെച്ചപ്പെട്ടാൽ പുനഃക്രമീകരിക്കുക. ഓരോ സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്ന മേഖലകളിൽ കോവിഡ് 19 ഉണ്ടാക്കിയേക്കാവുന്ന ആഘാതം പ്രവചിക്കാൻ സാധിക്കില്ല. സംരംഭകർക്ക് അടുത്ത 21 ദിവസം മുതൽ 30 ദിവസം വരെ വളരെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. അതുപോലെതന്നെ അടുത്ത 12 മുതൽ 18 മാസത്തേക്കുള്ള പദ്ധതി തയാറാക്കുകയും വേണം. ധനസമാഹരണത്തിനും, കമ്പനി പുനഃസംഘടിപ്പിക്കുന്നതിനും, അതുപോലെ ഒരു സ്റ്റാർട്ടപ്പ് ഈ ഘട്ടത്തിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങൾക്കും വേണ്ട ഉപദേശങ്ങൾ നിക്ഷേപകർ കത്തിലൂടെ നൽകുന്നുണ്ട്. കോവിഡ് 19 ഉണ്ടാക്കിയേക്കാവുന്ന കടുത്ത പ്രതിസന്ധിയെ നേരിടാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനാണ് നിക്ഷേപകർ ഒരുമിച്ചു ഇത്തരത്തിൽ ഒരു കത്ത് തയാറാക്കിയത്.
കത്തിന്റെ പൂർണരൂപം: https://www.notion.so/Best-Practices-for-Founders-in-the-wake-of-COVID-19-54f0c0db17064e6f9e5dd456d9cb26de
നിങ്ങളുടെ സ്റ്റാർട്ടപ്പ്/ബിസിനസിനെ കുറിച്ചുള്ള വാർത്തകൾ ജനപ്രിയത്തിൽ പ്രസിദ്ധീകരിക്കുന്നതിന് sukesh@janpriyam.com എന്ന ഈമെയിലിൽ ബന്ധപെടുക