സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 12 ആയി. ഇതിൽ നാല് പേർ ഇറ്റലിയിൽ നിന്ന് വന്നവരും ബാക്കിയുള്ളവർ അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുമാണ്.

ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും ഒഴിവാക്കാൻ സർക്കാർ ഉത്തരവ്. വിവാഹ ചടങ്ങുകൾ ലളിതമായി നടത്താമെന്നും നിർദേശം ഉണ്ട്. സർക്കാരിന്റെ പൊതു പരിപാടികൾ എല്ലാം നിർത്തിവെച്ചു. ആരാധനാലങ്ങളിൽ ചടങ്ങുകൾക്ക് നടത്തുന്നതിന് തടസമൊന്നുമില്ല.