പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പെട്രോളിന്റെ എക്സൈസ് നികുതി രണ്ട് രൂപയിൽ നിന്നും എട്ട് രൂപയിലേക്കും ഡീസലിന്റെ രണ്ട് രൂപയിൽ നിന്നും നാല് രൂപയിലേക്കുമാണ് ഉയർത്തിയത്. കൂടാതെ ഡീസലിന്റെ റോഡ് സെസ് ലിറ്ററിന് പത്ത് രൂപ വെച്ചും പെട്രോളിന് ലിറ്ററിന് ഒരു രൂപ വെച്ചും ഉയർത്തി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ നിരക്കിൽ തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കേന്ദ്ര സർക്കാർ വില കൂട്ടുന്നത്.