ഹാൻഡ് സാനിറ്റൈസറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് (കെഎസ്‌ഡിപി) ഹാൻഡ് സാനിറ്റൈസറുകൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കും. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലുകളും 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ബോട്ടിലുകളും നിർമ്മിച്ച് വിപണിയിലെത്തിക്കുമെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ പങ്കു വെച്ചത്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുല പ്രകാരമാണ് സാനിറ്റൈസർ നിർമിക്കുന്നത്. പൊതു വിപണിയിൽ സാനിറ്റൈസറുകൾക്ക് ഉയർന്നവില ഈടാക്കുമ്പോൾ 1/2 ലിറ്ററിന് 125 രൂപ നിരക്കിലാണ് കെഎസ്‌ഡിപി സാനിറ്റൈസറുകൾക്ക് വില ഈടാക്കുന്നത്. സാനിറ്റൈസറുകളുടെ ക്ഷാമം പരിഹരിക്കാനും കുറഞ്ഞ നിരക്കിൽ പൊതു ജനങ്ങൾക്ക് ലഭ്യമാക്കാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.