കോവിഡ് 19 നിലനിൽക്കുന്നതിനാൽ കേരളം അതീവ ജാഗ്രതയിലാണ്.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 നേരിടാൻ കേരളം സജ്ജമെന്ന് സർക്കാർ. കോവിഡ് വിലയിരുത്താനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനുമായി ഇന്ന് പ്രത്യേക മന്ത്രി സഭാ യോഗം ചേരും.
കേരളത്തിൽ മൊത്തം 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ മാത്രം 773 പേരാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം ജില്ലയിൽ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.