കോവിഡ് 19 : തിരുവനന്തപുരത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ

isolation ward

ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ 25 ഡോക്ടർമാർ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ആശുപത്രിയിൽ ജാഗ്രത നിർദേശം. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റി വെച്ചേക്കും.

കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ മാർച്ച് 1 ന് സ്പെയിനിൽ നിന്ന് മടങ്ങി എത്തിയതിനു ശേഷം തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇദ്ദേഹം ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം ഇപ്പോൾ നിരീക്ഷണത്തിലാണ്.