കൊറോണ എഫെക്ട്സ് : ഓഹരി വിപണിയിൽ വൻ ഇടിവ്

സെൻസെക്സ് 2000 പോയിന്റ് താഴ്ന്നു.നിഫ്റ്റി 10000 പോയിന്റിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഏവിയേഷൻ ഓഹരികളിലാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിൽ വ്യോമ ഗതാഗത മാർഗങ്ങങ്ങളെയെല്ലാം കോവിഡ് 19 പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല എയർ പോർട്ടുകളും അടഞ്ഞു കിടക്കുന്നതിനു സമാനമായാണ് പ്രവർത്തിക്കുന്നത്. ഇന്റർ ഗ്ലോബ് ഏവിയേഷനിൽ 19% ഇടിവാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് 19 നെ മഹാമാരി ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതോടെ രാജ്യാന്തര വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണികൾക്കും തിരിച്ചടി ആയിരിക്കുന്നത്. രൂപയുടെ മൂല്യത്തിലും വൻ ഇടിവ്.