ഭോപ്പാലിൽ നടത്തിയ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിൽ വളർത്തുന്ന പക്ഷികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വേങ്ങേരിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും
കൊന്നു ദഹിപ്പിക്കും. കൂടാതെ വേങ്ങേരിക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് 5 പേർ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറേറ്റിൽ ആരോഗ്യം, റവന്യു, മൃഗ സംരക്ഷണം എന്നീ വകുപ്പുകളുടെ യോഗം ചേരും.