സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സത്യവാങ്മൂലം നിർബന്ധം. കേരള സംസ്ഥാനം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം നിർബന്ധമായും കൈവശം കരുതേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. സത്യവാങ്മൂലത്തിന്റെ മാതൃക കേരള പോലീസ് പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ യാത്ര അനുവദിച്ച സാഹചര്യത്തിൽ അനാവശ്യമായി ആളുകൾ നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സത്യവാങ്ങ്മൂലം കൈവശം വയ്ക്കണം എന്നത് പോലീസ് നിർബന്ധമാക്കിയത്
നമ്പർ അടക്കമുള്ള വാഹനത്തിന്റെ പൂർണമായ വിവരം, വാഹനം ഓടിക്കുന്ന ആളുടെയും കൂടെ യാത്ര ചെയ്യുന്നവരുടെയും പേരും വിലാസവും, മൊബൈൽ നമ്പർ, യാത്രയുടെ ആവശ്യം, യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയം, തീയതി എന്നീ വിവരങ്ങൾ ഉൾപ്പെടുന്നതാണ് സത്യവാങ്മൂലത്തിന്റെ മാതൃക.
പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണെന്നും പോലീസ് അറിയിച്ചു.